വഴക്കങ്ങൾ മാറ്റിവെച്ചു അസുരവാദ്യം മനപ്പടി കയറി
കുലം മാത്രമല്ല, കലക്കും അധ്യയനത്തിനും വളം
അഭിവാന്ജയും തശ്ഴ്മയുമെന്നു, മനക്കലെ കുട്ടി
പിന്നെ തകൃതിയായ് കല്ലിൽ കൊട്ടി, കൊട്ടിക്കൊട്ടി
തുകലിലായ് പിന്നെ താളമായ് മുറുകി, തകൃതിയായ്
പെരിങ്ങരയിലെ സന്ധ്യകൾ കൊണ്ടുവന്ന, കാറ്റ്
ശൈവകാവിലൂടെ ഒഴുകിയ കിഴക്കൻ കുളിര്ക്കാറ്റ്
എന്നുടെ ശൂന്യമാം സന്ധ്യകളെ താള ഭരിതമാക്കി,
എന്നെ ഒരു ചെണ്ടക്കായ് പ്രേരിപ്പിച്ചു, വലം തലയെവിടെ?
പുളിക്കാമ്മ്പ് പിന്നെ ഭദ്രയായും, കുട്ടനായും പിന്നെ
ഒരായിരം താളവട്ടങ്ങളായും കോരിത്തരിപ്പിച്ചു
വഴക്കങ്ങൾ മാറ്റിവെച്ചു അസുരവാദ്യം മനപ്പടി കയറി
കുലം മാത്രമല്ല, കലക്കും അധ്യയനത്തിനും വളം!!!
~ അസ്പർശ
Pic Courtesy : Internet
Comments by Hafeel Ambalath